നെയ്യാറ്റിന്‍കര: സ്ത്രീപീഡന കേസില്‍ ആരോപണവിധേയനായ എം. വിന്‍സെന്റ് എംഎല്‍എ യെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് നല്കിയ അപേക്ഷ കോടതി ഇന്നു പരിഗണിക്കും.
കഴിഞ്ഞ ദിവസം അറസ്റ്റിലായ വിന്‍സെന്റ് നെയ്യാറ്റിന്‍കര സ്പെഷല്‍ സബ് ജയിലില്‍ റിമാന്‍ഡിലാണ്. ഇന്നു മുതല്‍ അഞ്ചു ദിവസത്തേക്ക് വിന്‍സെന്റിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന അപേക്ഷയാണ് പോലീസ് നെയ്യാറ്റിന്‍കര ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ചത്. അപേക്ഷ പരിഗണിക്കുന്നത് കോടതി ഇന്നത്തേക്കു മാറ്റുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പരാതിക്കാരിയായ വീട്ടമ്മയെ ഇന്നലെ ഉച്ചയോടെ ഡിസ്ചാര്‍ജ് ചെയ്തു. വൈകുന്നേരത്തോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വീണ്ടും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എം. വിന്‍സെന്റിനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ ഇന്നു പരിഗണിക്കും
01:13 AM Jul 25, 2017 | Deepika.com