തിരുവനന്തപുരം: ഐപിഎസ് അസോസിയേഷൻ സെക്രട്ടറി പദവിയിൽനിന്നു തിരുവനന്തപുരം റേഞ്ച് ഐജി മനോജ് ഏബ്രഹാം രാജിവച്ചു. രാജിക്കത്ത് ഇന്നലെ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി.
ഐപിഎസ് അസോസിയേഷൻ യോഗം ഉടനടി വിളിച്ചുകൂട്ടണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം ജൂണിയർ എസ്പിമാർ കത്ത് നൽകിയിരുന്നു. അസോസിയേഷൻ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ ചർച്ച വേണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതിനിടയിലാണ് സെക്രട്ടറിസ്ഥാനം ഒഴിഞ്ഞുകൊണ്ട് മനോജ് ഏബ്രഹാം കത്ത് നൽകിയത്.
ഐജി മനോജ് ഏബ്രഹാം ഐപിഎസ് അസോ. സെക്രട്ടറിസ്ഥാനം രാജിവച്ചു
01:13 AM Jul 25, 2017 | Deepika.com