കോട്ടയം: വൈദികർ ദൈവകാരുണ്യത്തിന്റെ വക്താക്കളും ദിവ്യരഹസ്യങ്ങളുടെ കാര്യസ്ഥരുമാണെന്ന് ചങ്ങനാശേരി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിൽ.
കോട്ടയം അതിരൂപതാ വൈദിക സമ്മേളനം കോതനല്ലൂർ തൂവാനിസ ധ്യാനകേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദൈവസ്നേഹം ആഴത്തിൽ അനുഭവിച്ച് എല്ലാവിഭാഗം ജനങ്ങൾക്കും പങ്കുവയ്ക്കുവാനും സദാ സംലഭ്യരാകുവാനും വൈദികർക്ക് ഉത്തരവാദിത്വമുണ്ടെന്നു മാർ തോമസ് തറയിൽ ഉദ്ബോധിപ്പിച്ചു. ആർച്ച് ബിഷ്പ് മാർ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ആമുഖ സന്ദേശം നൽകി. വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ചാൻസലർ ഫാ. തോമസ് കോട്ടൂർ, പ്രിസ്ബിറ്ററൽ കൗണ്‍സിൽ സെക്രട്ടറി ഫാ. തോമസ് ആനിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
കോട്ടയം അതിരൂപത വൈദിക സമ്മേളനം ചേർന്നു
12:41 AM Jul 25, 2017 | Deepika.com