ചെങ്ങന്നൂർ: വഞ്ചിപ്പാട്ടാചാര്യൻ പ്രഫ. ഇടനാട് രാധാകൃഷ്ണൻ നായർക്കു വഞ്ചിപ്പാട്ട് രംഗത്തെ നിസ്തുല സംഭാവനകൾക്കുള്ള ഫോക്ലോർ അക്കാദമി പുരസ്കാരം. ആദ്യമായിട്ടാണ് ഒരു വഞ്ചിപ്പാട്ട് കലാകാരന് അക്കാദമി അവാർഡ് നൽകി ആദരിക്കുന്നത്.
ചെങ്ങന്നൂർ താലൂക്കിൽ ഇടനാട് പളളിയോടക്കരയിൽ വെളിയത്തയ്യത്ത് വീട്ടിൽ പരേതനായ രാഘവപ്പണിക്കരുടെയും കല്യാണിയമ്മയുടെയും മകനാണു രാധാകൃഷ്ണൻ നായർ. നായർ സർവീസ് സൊസൈറ്റിയുടെ വിവിധ കോളജുകളിൽ സാന്പത്തിക ശാസ്ത്രവിഭാഗം പ്രഫസറായി ജോലിചെയ്ത് 2001ൽ പന്തളം എൻഎസ്എസ് കോളജിൽനിന്നു സാന്പത്തിക ശാസ്ത്രവിഭാഗം മേധാവിയായി വിരമിച്ചു. ചെറുപ്പം മുതൽത്തന്നെ പിതാവിൽനിന്നു വഞ്ചിപ്പാട്ട് ആലാപനത്തിന്റെ ആറന്മുള ശൈലിയും കൃതികളും പഠിച്ചിരുന്നു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകളായി ഈ രംഗത്തു സജീവമാണ്.
രാധാകൃഷ്ണൻ നായർക്കു ഫോക്ലോർ അക്കാദമി അവാർഡ്
12:41 AM Jul 25, 2017 | Deepika.com