കൊച്ചി: ഹരിയാന ദീൻബന്ധു ഛോട്ടാറാം സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി സ്ഥാനമേറ്റ മലയാളി ഡോ. രാജേന്ദ്രകുമാർ അനായത്തിന് കേരള മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷൻ (കെഎംപിഎ) സ്വീകരണം നൽകി.
അസോസിയേഷന്റെ 39-ാം വാർഷിക പൊതുയോഗത്തോടും കുടുംബസംഗമത്തോടും അനുബന്ധിച്ച് ചേർന്ന സമ്മേളനത്തിലാണ് അദ്ദേഹത്തെ ആദരിച്ചത്. സമ്മേളനത്തിൽ മുഖ്യാഥിതിയായ കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രൻ അദ്ദേഹത്തെ പൊന്നാട അണിയിച്ചു. കെഎംപിഎ പ്രസിഡന്റ് എസ്. സജിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ഓൾ ഇന്ത്യ ഫെഡറേഷൻ ഓഫ് മാസ്റ്റർ പ്രിന്റേഴ്സ് ട്രഷറർ ഒ. വേണുഗോപാൽ, സംസ്ഥാന സെക്രട്ടറി ജി. രാജേഷ്, മുൻ പ്രസിഡന്റ് ജി. വേണുഗോപാൽ, എഡിറ്റർ രാജു എൻ. കുട്ടി, പ്രദീപ് കുളക്കട എന്നിവർ പ്രസംഗിച്ചു.
ഡോ. രാജേന്ദ്രകുമാറിന് സ്വീകരണം
12:25 AM Jul 25, 2017 | Deepika.com