സഹൃദയവേദി അവാർഡ്: അപേക്ഷ ക്ഷണിച്ചു
12:25 AM Jul 25, 2017 | Deepika.com
തൃശൂർ: സഹൃദയവേദിയുടെ സുവർണ ജൂബിലിയോടനുബന്ധിച്ച് നൽകുന്ന പദ്മഭൂഷണ് ഡോ. എം.വി. പൈലിഅവാർഡിന് ശിപാർശകൾ ക്ഷണിച്ചു. മികച്ച വൈജ്ഞാനിക ഗ്രന്ഥകാരനും സാമൂഹിക-സംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകനുമാണ് 25,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ് നൽകുക. കൂടുതൽ വിവരങ്ങൾക്ക്: 7559950932. അവസാന തീയതി ഓഗസ്റ്റ് എട്ട്.