പത്തനംതിട്ട: കർമ മേഖലകളിൽ മികച്ച സേവനം കാഴ്ച വയ്ക്കുന്നവർക്കു വേണ്ടി ബഥനി സ്ഥാപകൻ അലക്സിയോസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്തയുടെ നാമധേയത്തിൽ റാന്നി - പെരുനാട് ബഥനി ആശ്രമം ഏർപ്പെടുത്തിയിരിക്കുന്ന എക്സലൻസി അവാർഡിനായി സാമൂഹിക വൈദ്യസേവനരംഗത്തു മികച്ച സേവനം നൽകി വരുന്ന സിസ്റ്റർ സൂസൻ എസ്ഡിസിയെ (ഹോളി ക്രോസ് കോൺവെന്റ്, തിരുവനന്തപുരം) തെരഞ്ഞെടുത്തു. 25,000 രൂപയും പ്രശംസാ പത്രവും അടങ്ങുന്ന അവാർഡ് ഓഗസ്റ്റ് ആറിന് പെരുനാട് ബഥനി ആശ്രമത്തിൽ നടക്കുന്ന സമ്മേളനത്തിൽ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ സമ്മാനിക്കും.
തിരുവനന്തപുരം മെഡിക്കൽ കോളജ്, ആർസിസി എന്നിവ കേന്ദ്രീകരിച്ചു നടത്തിവരുന്ന സാമൂഹിക, ചികിത്സാ സേവനമേഖലകളിലെ പ്രവർത്തനത്തെ അംഗീകരിച്ചാണ് സിസ്റ്റർ സൂസനെ അവാർഡിന് തെരഞ്ഞെടുത്തതെന്ന് ആശ്രമം സുപ്പിരീയർ ഫാ.മത്തായി ഒഐസി അറിയിച്ചു.
സിസ്റ്റർ സൂസന് എക്സലൻസി അവാർഡ്
12:25 AM Jul 25, 2017 | Deepika.com