പുളി പറിക്കാന്‍ കയറിയ വിദ്യാര്‍ഥി മരത്തില്‍നിന്ന് വീണു മരിച്ചു
12:18 AM Jul 25, 2017 | Deepika.com
ചാരുംമൂട്: പുളിമരത്തില്‍ നിന്നും വീണ് വിദ്യാര്‍ഥി മരിച്ചു. താമരക്കുളംപേരൂര്ക്കാരാഴ്മ ആലുവിള വടക്കതില്‍ രാജേന്ദ്രന്റെ മകന് അനന്ദു രാജ് (21) ആണ് മരിച്ചത്.ഇന്നലെ രാവിലെ 10.30 ഓടെ ആയിരുന്നു സംഭവം. വീടിന് സമീപമുള്ള പാലയ്ക്കല്‍ വയലിന് അരികിലുള്ള പുളിമരത്തില്‍ പുളി പറിക്കുന്നതിനിടയില്‍ കമ്പ് ഒടിഞ്ഞ് താഴെ വീഴുകയായിരുന്നു. മാതാപിതാക്കള്‍ നോക്കി നില്‍ക്കെയാണ് അപകടം.ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ,പിന്നീട് തിരുവല്ലയിലുള്ള സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെച്ചൂച്ചിറ ഗവ.പോളിടെക്നിക്ക് പഠനം കഴിഞ്ഞ് കഴിഞ്ഞ ദിവസം മുതല്‍ പിഎസ്സി കോച്ചിംഗിന് പോവുകയായിരുന്നു. അമ്മ: പുഷ്പ, സഹോദരന്:അനുരാജ്. സംസ്കാരം നാളെ വീട്ടുവളപ്പില്‍.