അജ്ഞാത വാഹനമിടിച്ച യുവാവ് മരിച്ചു
12:18 AM Jul 25, 2017 | Deepika.com
അമ്പലപ്പുഴ: അജ്ഞാത വാഹനമിടിച്ച യുവാവ് രക്തം വാര്‍ന്നു മരിച്ചു.അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീര്‍ക്കുന്നം എസ്എന്‍ കവലയ്ക്ക് കിഴക്ക് മാമൂട് ജംഗ്ഷനു സമീപം പതിമൂന്നില്‍ചിറ വീട്ടില്‍ പുരുഷന്റെ മകന് ഉമേഷാണ് (31) മരിച്ചത്. കഴിഞ്ഞ രാത്രി 10 മണിയോടെ വീടിനു സമീപത്തെ കഞ്ഞിപ്പാടം റോഡരികില്‍ തലയ്ക്കു പിന്നില്‍ ക്ഷതമേറ്റ് മരിച്ച നിലയില്‍ ഉമേഷിനെ കണ്ടെത്തുകയായിരുന്നു. വിദേശത്തായിരുന്ന ഉമേഷ് തലവേദനയെ തുടര്‍ന്ന് നാലു മാസം മുമ്പാണ് നാട്ടിലെത്തിയത്. മൃതദേഹംആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. അമ്മ: പരേതയായ രേണുക. സഹോദരങ്ങള്‍: രമ, രശ്മി.