കെഎസ്ആര്‍ടിസി ബസിടിച്ച് ചികിത്സയിലിരുന്നയാള്‍ മരിച്ചു
12:18 AM Jul 25, 2017 | Deepika.com
തുറവൂര്‍: കെഎസ്ആര്‍ടിസി ബസിടിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്കൂട്ടര്‍ യാത്രികന് മരിച്ചു. ആലപ്പുഴ നഗരസഭയില്‍ വട്ടയാല്‍ വാര്‍ഡില്‍ ഇല്ലിക്കല്‍ പുരയിടത്തില്‍ പരേതനായ അബുവിന്റെ മകന് സലിമാണ്(48) സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച പൊന്നാംവെളിയില്‍ ഫാക്ടറിക്ക് സമീപമായിരുന്നു അപകടം .ഭാര്യ: സിംല,മക്കള്‍: അജ്മി, ഫഹദ് മരുമക്കള്‍: ഷെഫീക്ക്.