മങ്കൊമ്പ്: ക്വാര്‍ട്ടേഴ്സിനുള്ളില്‍ മരിച്ച നിലയില്‍ കാണപ്പെട്ട പുളിങ്കുന്ന് സിഐ കെ.ആര്. അനില്‍കുമാറിന്റെ മൃതദേഹം സംസ്കരിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ പുഴവാതുള്ള വീട്ടുവളപ്പിലാണ് സംസ്കാരച്ചടങ്ങുകള്‍ നടന്നത്. രാവിലെ 11.30 ഓടെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം വിട്ടുകിട്ടിയ മൃതദേഹം ആലപ്പുഴ എആര്‍ ക്യാമ്പില്‍ പൊതു ദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് കുട്ടനാട്ടിലേക്കു കൊണ്ടുവന്ന മൃതദേഹം പുളിങ്കുന്നു പോലീസ് സ്റ്റേഷനിലും, സിഐ ഓഫീസിലും പൊതുദര്‍ശനത്തിനു വച്ചിരുന്നു. നൂറുകണക്കിനാളുകള്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തിയിരുന്നു. ജില്ലാ പോലീസ് ചീഫ് മുഹമ്മദ് റഫീക് ആലപ്പുഴയിലും, എഡിജിപി ബി.സന്ധ്യ പുളിങ്കുന്ന് പോലീസ് സ്റ്റേഷനിലുമെത്തി അന്തിമോപചാരമര്‍പ്പിച്ചു.
മാരകമായ വിഷം ഉള്ളില്‍ ചെന്നതാണ് മരണകാരണമെന്നാണ് പോലീസ് പറയുന്നത്. സിഐയുടെ ആത്മഹത്യാ കുറിപ്പും ക്വാര്‍ട്ടേഴ്സില്‍ നിന്നും ലഭിച്ചിട്ടുണ്ട്.
സിഐയുടെ മൃതദേഹം സംസ്കരിച്ചു
12:18 AM Jul 25, 2017 | Deepika.com