മലയാളി ബഹ്റിനില്‍ വാഹനാപകടത്തില്‍ മരിച്ചു
12:18 AM Jul 25, 2017 | Deepika.com
മാവേലിക്കര: നിര്‍ത്തിയിട്ടിരുന്ന ട്രക്കിനു പിന്നില്‍ പിക്അപ് വാന്‍ ഇടിച്ചു മലയാളി ബഹ്റൈനില്‍ മരിച്ചു. ചെട്ടികുളങ്ങര ഈരേഴ തെക്ക് തെക്കേവീട്ടില്‍ കിഴക്കതില്‍ മധു രാഘവന് (48) ആണ് മരിച്ചത്. പിക് അപ് വാന്‍ ഡ്രൈവര്‍ കൊല്ലം സ്വദേശി സുനില്‍, ഷൊര്‍ണൂര്‍ സ്വദേശി ഗിരീഷ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു അപകടം. ബഹ്റിന് കമ്പനിയിലെ സൂപ്പര്‍വൈസറായ മധു നാലുമാസം മുമ്പാണു നാട്ടില്‍ വന്നു മടങ്ങിയത്. ഭാര്യ: രാധ. മക്കള്‍: മഞ്ജു, മനോജ് (ദുബായ്). മരുമകന്: വിജീഷ്.