ചിറ്റാർ: വിദ്യാർഥി സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. സീതത്തോടു കൊച്ചു കോയിക്കൽ എസ്എൻയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥി സന്ദീപ് സാബു (13) വാണ് മരിച്ചത്.
അളിയൻ മുക്കിനു സമീപം അമ്പഴത്തിനാൽകുന്നേൽ വീട്ടിൽ സാബു - സന്ധ്യ ദമ്പതികളുടെ ഇളയ മകനാണ് മരിച്ച സന്ദീപ്. ഇന്നലെ രാവിലെ 9.20ന് സ്കൂളിലെത്തിയ കുട്ടി അവശനായി കുഴഞ്ഞു വീഴുകയായിരുന്നു. സ്കൂൾ അധികൃതർ ചിറ്റാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ പത്ത് വർഷമായി കാൻസർ രോഗബാധിതനായി തിരുവനന്തപുരം ആർസിസിയിലെ ചികിത്സയിലായിരുന്നു സന്ദീപ്. വൃക്കയിൽ കാൻസർ രോഗം ബാധിച്ചതിനേത്തുടർന്ന് രണ്ട് തവണ ശസ്ത്രക്രിയ നടത്തി ഒരു വൃക്ക നീക്കം ചെയ്തതാണ്. സംസ്കാരം ഇന്നു 11നു വീട്ടുവളപ്പിൽ. സഹോദരങ്ങൾ: സാന്ദ്ര മോൾ സാബു, സ്വാതിമോൾ സാബു.
വിദ്യാർഥി കുഴഞ്ഞു വീണു മരിച്ചു
12:18 AM Jul 25, 2017 | Deepika.com