തിരുവനന്തപുരം: പോലീസിന്റെ അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്ന് പീഡനത്തിനിരയായ വീട്ടമ്മ പ്രതികരിച്ചു. പോലീസിന്റെ അന്വേഷണം ശരിയായ ദിശയിലാണെന്നും സത്യം ജയിക്കുമെന്നും അവർ പറഞ്ഞു.
നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ. എംഎൽഎ തന്നെ പീഡിപ്പിച്ചെന്നു പോലീസിനും മജിസ്ട്രേറ്റിനും കൊടുത്ത മൊഴിയിൽ ഉറച്ചുനിൽക്കുകയാണെന്നും വീട്ടമ്മ പറഞ്ഞു.അതിനിടെ, എം.വിൻസെന്റ് എംഎൽഎയുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് കേസ് തേച്ചുമായ്ച്ചുകളയാൻ ശ്രമം നടക്കുന്നതായി വീട്ടമ്മയുടെ സഹോദരൻ പറഞ്ഞു.
അന്വേഷണത്തിൽ തൃപ്തിയെന്നു പരാതിക്കാരി
01:24 AM Jul 24, 2017 | Deepika.com