ശബരിമല: ശബരിമല ക്ഷേത്രത്തിലെ ഒരുവര്‍ഷത്തെ താന്ത്രിക കർമങ്ങള്‍ പൂര്‍ത്തീകരിച്ച് കണ്ഠര് രാജീവര് 30നു മലയിറങ്ങും. താഴമണ്‍ മഠത്തിലെ കുടുംബാംഗങ്ങള്‍ തമ്മിലുള്ള ധാരണയനുസരിച്ച് അടുത്ത ചിങ്ങം ഒന്നു മുതല്‍ ഒരു വര്‍ഷത്തെ താന്ത്രിക അവകാശം കണ്ഠര് മഹേഷ് മോഹനര്‍ക്കാണ്. ശബരിമല ക്ഷേത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ തന്ത്രിയാണ് കണ്ഠര് മഹേഷ്. 2015-16 കാലയളവിലാണ് മഹേഷ് മോഹനര് ആദ്യമായി താന്ത്രിക കര്‍മങ്ങള്‍ നിര്‍വഹിച്ചത്.
ശബരിമല ക്ഷേത്രത്തിലെ പുതിയ കൊടിമരത്തിന്റെ പ്രതിഷ്ഠയ്ക്കും അഷ്ടബന്ധകലശത്തിനും മുഖ്യ കാർമികത്വം വഹിക്കാന്‍ സാധിച്ചതിലുളള ചാരിതാർഥ്യത്തോടെയാണു മലയിറങ്ങുന്നതെന്നു കണ്ഠര് രാജീവര് പറഞ്ഞു.
നിറപുത്തരി ആഘോഷങ്ങള്‍ക്കായി 29നു വൈകുന്നേരം അഞ്ചിന് ക്ഷേത്ര നട തുറക്കും. 30 ന് പുലര്‍ച്ചെ 5.40 നും 6.10 നും മധ്യേയാണു നിറപുത്തരി ചടങ്ങുകള്‍ നടക്കുന്നത്.
കണ്ഠര് രാജീവര് 30നു പടിയിറങ്ങും, ഇനി കണ്ഠര് മഹേഷ് മോഹനര്
01:09 AM Jul 24, 2017 | Deepika.com