ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ആറുദിവസം നീണ്ടുനിൽക്കുന്ന പന്ത്രണ്ടാമത് അന്താരാഷ്ട്ര യുവജനധ്യാനം ആരംഭിച്ചു. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കൺവൻഷൻ ഉദ്ഘാടനം ചെയ്തു. സ്നേഹത്തിനു ശക്തി പകരുന്നതും ജീവിതത്തിൽ ദൈവഭയം ഉളവാക്കുന്നതും ദൈവമാണ്.
ദൈവഹിതത്തെക്കുറിച്ചു സമൂഹത്തെ ബോധവത്കരിക്കാൻ യുവജനങ്ങൾ തയാറാകണം. എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ദൈവമാണ്. യുവജനങ്ങൾ യേശുവിന്റെ പ്രേഷിതരായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബിഷപ് ഡോ. ഗബ്രിയേൽ കുജൂർ, വിൻസെൻഷ്യൻ സഭ സുപ്പീരിയർ ജനറൽ ഫാ. മാത്യു തുണ്ടത്തിപ്പറമ്പിൽ, മേരിമാതാ പ്രൊവിൻഷ്യൽ സുപ്പീരിയർ ഫാ. ജയിംസ് കല്ലുങ്ങൽ, ഫാ. മാത്യു നായ്ക്കംപറമ്പിൽ, ഫാ. പോൾ പുതുവ, ഫാ. മാത്യു ഇലവുങ്കൽ, ഫാ. അഗസ്റ്റിൻ വല്ലൂരാൻ, ഫാ. റോഡാനിയ, ജൂഡ് ആന്റോണിയ തുടങ്ങിയവർ പ്രസംഗിച്ചു. ലോകത്തിലെ വിവിധ രാജ്യങ്ങളിൽനിന്നുള്ള യുവജനങ്ങളാണു ധ്യാനത്തിൽ പങ്കെടുക്കുന്നത്.
ഡിവൈനിൽ അന്താരാഷ്ട്ര യുവജനധ്യാനം
01:09 AM Jul 24, 2017 | Deepika.com