കോഴിക്കോട്: ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന പരാതിയിൽ സീരിയൽ നടൻ അറസ്റ്റിൽ. എം 80 മൂസ എന്ന സീരിയലിൽ കേന്ദ്രകഥാപാത്രത്തിന്റെ മകനായി വേഷമിട്ട് ശ്രദ്ധേയനായ അതുൽ ശ്രീവയെ(20) യാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. ഗുരുവായൂരപ്പൻ കോളജിലെ രണ്ടാം വർഷ വിദ്യാർഥിയുടെ പരാതിയിലാണ് അറസ്റ്റ്.
പണം ആവശ്യപ്പെട്ട് മർദിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി. കൊലപാതക ശ്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് അതുലിനെതിരേ ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം: സീരിയൽനടൻ അറസ്റ്റിൽ
12:52 AM Jul 24, 2017 | Deepika.com