ജസ്റ്റീസ് പി.എ. മുഹമ്മദ് കമ്മീഷന്റെ കാലാവധി നീട്ടി
12:52 AM Jul 24, 2017 | Deepika.com
തിരുവനന്തപുരം: ഹൈക്കോടതിക്കു മുന്നില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പോലീസ് ലാത്തിച്ചാര്‍ജിലേക്ക് നിയിച്ച സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനു സര്‍ക്കാര്‍ നിയോഗിച്ച റിട്ട. ജസ്റ്റീസ് പി.എ. മുഹമ്മദ് കമ്മീഷന്റെ കാലാവധി ആറുമാസത്തേക്കു നീട്ടി വിജ്ഞാപനമായി. മേയ് 13ന് കമ്മീഷന്റെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് വിജ്ഞാപനം.