കൊച്ചി: സീറോ മലബാർ മാതൃവേദിയുടെ ജനറൽബോഡി യോഗം 25, 26 തീയതികളിൽ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും. മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
ബിഷപ് മാർ ജോസ് പുളിക്കൻ മുഖ്യപ്രഭാഷണം നടത്തും. സഭയുടെ മുഖ്യവക്താവ് റവ.ഡോ. ജിമ്മി പൂച്ചക്കാട്ട്, പ്രഫ. ആൻസി ജോസഫ് എന്നിവർ ക്ലാസുകൾ നയിക്കും.മാതൃവേദി ദേശീയ പ്രസിഡന്റ് ഡെൽസി ലൂക്കാച്ചൻ അധ്യക്ഷത വഹിക്കും. ഡയറക്ടർ റവ.ഡോ. ജോസഫ് കൊച്ചുപറമ്പിൽ, ആനിമേറ്റർ സിസ്റ്റർ ഡോ. ക്രിസ്ലിൻ എന്നിവർ നേതൃത്വം നൽകും. വിവിധ രൂപതകളിലെ പ്രതിനിധികൾ പങ്കെടുക്കും
സീറോ മലബാർ മാതൃവേദി ജനറൽ ബോഡി നാളെ മുതൽ
12:52 AM Jul 24, 2017 | Deepika.com