ഉഴവൂർ വിജയൻ അത്യാസന്ന നിലയിൽ ആശുപത്രിയിൽ
01:29 AM Jul 23, 2017 | Deepika.com
കൊച്ചി: ഹൃദയ സംബന്ധമായ രോഗങ്ങളെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയന്റെ നില അതീവ ഗുരുതരമായി. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണു ജീവൻ നിലനിർത്തുന്നതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പ്രമേഹം മൂലം കരളിന്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലായതും പ്രശ്നമായി. ഒരുമാസം മുൻപു കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താ ണ്.