കൊച്ചി: ശ്രീശാന്ത് നായകനായി അഭിനയിച്ച ടീം5 എന്ന ചിത്രത്തെ തകർക്കാൻ ശ്രമം നടക്കുന്നതായി നിർമാതാവ് രാജ് സഖറിയാസ് പത്രസമ്മേളനത്തിൽ ആരോപിച്ചു. ചിത്രത്തിന് ആവശ്യമായ പരസ്യം നൽകുന്നതിൽ ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ ഗുരുതരമായ വീഴ്ച വരുത്തി. പോസ്റ്ററിനായി ഏഴു ലക്ഷം രൂപ നൽകിയിട്ടും സംസ്ഥാനത്ത് ഒരിടത്തും റിലീസ് ദിവസത്തിൽ ചിത്രത്തിന്റെ പോസ്റ്റർ ഒട്ടിച്ചില്ലെന്ന് രാജ് സഖറിയാസ് പറഞ്ഞു.
മഴ കാരണം പോസ്റ്റർ ഒട്ടിക്കാൻ കഴിഞ്ഞില്ലെന്നാണ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നത്. ഓഗസ്റ്റിൽ റിലീസ് ചെയ്യുന്ന സിനിമകളുടെ പോസ്റ്ററുകൾ പോലും വ്യാപകമായ സാഹചര്യത്തിൽ ഇത് തങ്ങളുടെ സിനിമയോടുള്ള വിവേചനമാണെന്ന് നിർമാതാവ് പറഞ്ഞു. മലയാള സിനിമയിൽ തന്പുരാൻ വാഴ്ചയാണെന്നും നവാഗതർക്ക് ഒരു പ്രോത്സാഹനവും ലഭിക്കുന്നില്ലെന്നും സംവിധായകൻ സുരേഷ് ഗോവിന്ദ് പറഞ്ഞു. അദ്ദേഹത്തിന്റെ ആദ്യ സിനിമയാണ് ടീം 5. മൂന്നര കോടിയാണ് ചിത്രത്തിന്റെ ബജറ്റ്.
ശ്രീശാന്തിന്റെ "ടീം 5’നെ തകർക്കാൻ ശ്രമം നടക്കുന്നതായി നിർമാതാവ്
01:17 AM Jul 23, 2017 | Deepika.com