അറസ്റ്റിനുവേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു: എം. വിൻസെന്റ്
01:05 AM Jul 23, 2017 | Deepika.com
നെയ്യാറ്റിൻകര: തന്നെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടലുണ്ടായിരുന്നതായി എം. വിൻസെന്റ് എംഎൽഎ. നെയ്യാറ്റിൻകര ഫസ്റ്റ് ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കാനായി പോലീസ് കൊണ്ടുപോകുന്നതിനിടയിലാണ് വിൻസെന്റ് മാധ്യമപ്രവർത്തകരോട് ഇക്കാര്യം പറഞ്ഞത്. തന്റെ അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.