തിരുവനന്തപുരം: കോവളത്ത് വീട്ടമ്മ ആത്മഹത്യക്കു ശ്രമിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആരോപണവിധേയനായി പ്രതിസ്ഥാനത്ത് നിൽക്കുന്ന എം. വിൻസെന്റ് എംഎൽഎ കേരള നിയമസഭയ്ക്ക് കളങ്കം വരാത്ത രീതിയിൽ എത്രയും പെട്ടെന്ന് എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ.
നിയമപരമായി രക്ഷപ്പെടാനുള്ള അവസാനത്തെ അവസരം വരെ കാത്തിരിക്കാതെ എംഎൽഎ സ്ഥാനം രാജിവയ്ക്കാൻ കോണ്ഗ്രസ് പാർട്ടി തന്നെ ആവശ്യപ്പെടുന്നതാണ് ഉചിതമെന്നും വി.എസ് പ്രസ്താവനയിൽ പറഞ്ഞു.
എം. വിൻസെന്റ് എംഎൽഎസ്ഥാനം രാജിവയ്ക്കണമെന്ന് വി.എസ്
01:05 AM Jul 23, 2017 | Deepika.com