ഇ​ട​തുമു​ന്ന​ണിയുടെ ​​​സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് മാ​​​ർ​​​ച്ച് 24ന്

01:05 AM Jul 23, 2017 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്ത്രീ​​​പീ​​​ഡ​​​ന കേ​​​സി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യ കോ​​​വ​​​ളം എം​​​എ​​​ൽ​​​എ എം. ​​​വി​​​ൻ​ സെ​​​ന്‍റി​​​ന്‍റെ രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് പ്ര​​​ക്ഷോ​​​ഭം സം​​​ഘ​​​ടി​​​പ്പി​​​ക്കാ​​​ൻ എ​​​ൽ​​​ഡി​​​എ​​​ഫ് തീ​​​രു​​​മാ​​​നം. നാ​​​ളെ രാ​​​വി​​​ലെ എ​​​ൽ​​​ഡി​​​എ​​​ഫ് ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലേ​​​ക്ക് മാ​​​ർ​​​ച്ച് ന​​​ട​​​ത്തി പ്ര​​​ക്ഷോ​​​ഭ പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്കു തു​​​ട​​​ക്കം കു​​​റി​​​ക്കു​​​മെ​​​ന്ന് സി​​​പി​​​എം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി ആ​​​നാ​​​വൂ​​​ർ നാ​​​ഗ​​​പ്പ​​​ൻ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

കേ​​​സ് ഒ​​​തു​​​ക്കി​​​ത്തീ​​​ർ​​​ക്കാ​​​നു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന എം​​​എ​​​ൽ​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​ത് പോ​​​ലീ​​​സ് ഗൗ​​​ര​​​വ​​​മാ​​​യി കാ​​​ണ​​​ണം. വി​​​ൻ​​​സെ​​​ന്‍റ് എം​​​എ​​​ൽ​​​എ സ്ഥാ​​​നം രാ​​​ജി​​​വ​​​യ്ക്കും​​​വ​​​രെ എ​​​ൽ​​​ഡി​​​എ​​​ഫ് പ്ര​​​ക്ഷോ​​​ഭം തു​​​ട​​​രും. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ വി​​​ൻ​​​സെ​​​ന്‍റി​​​നെ പി​​​ന്തു​​​ണ​​​യ്ക്കു​​​ന്ന കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് എം.​​​എം ഹ​​​സ​​​ന്‍റെ പ്ര​​​സ്താ​​​വ​​​ന പൊ​​​തു​​​സ​​​മൂ​​​ഹം അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ല. വി​​​ൻ​​​സെ​​​ന്‍റി​​​നോ​​​ട് രാ​​​ജി ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​ൻ കോ​​​ണ്‍​ഗ്ര​​​സ് പാ​​​ർ​​​ട്ടി ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും ആ​​​നാ​​​വൂ​​​ർ നാ​​​ഗ​​​പ്പ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.