കൊച്ചി: എറണാകുളം നെട്ടൂരിൽനിന്നു രണ്ടു കോടി 30 ലക്ഷം രൂപയുടെ അസാധു നോട്ടുകൾ പിടിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
നെട്ടൂരിലെ ഒരു വീട്ടിൽ അസാധു നോട്ടുകൾ മാറിയെടുക്കാനായി ഒരാളെത്തുമെന്നു പോലീസിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നു ഷാഡോ എസ്ഐ ഹണി കെ. ദാസിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി. ഇയാളിൽനിന്നു ലഭിച്ച വിവരത്തെത്തുടർന്നാണു ബാക്കി നാലുപേരെ പോലീസ് പിടികൂടിയത്. മൂവാറ്റുപുഴ ഭാഗത്തുനിന്നാണു ബാക്കി നാലുപേരെയും പിടികൂടിയതെന്നു പോലീസ് അറിയിച്ചു.
കൊച്ചിയിൽ 2.30 കോടിയുടെ അസാധു നോട്ടുകൾ പിടിച്ചു
12:42 AM Jul 23, 2017 | Deepika.com