ഭരണങ്ങാനം: വിശുദ്ധ അൽഫോൻസാമ്മയുടെ സഹനജീവിതം പ്രേഷിതപ്രവർത്തനത്തിന് ഊർജം പകർന്നുവെന്ന് മാർ റാഫേൽ തട്ടിൽ. ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ പാർക്കുന്ന സീറോ മലബാർ പ്രവാസികളുടെ അപ്പസ്തോലിക് വിസിറ്ററും തൃശൂർ അതിരൂപത സഹായമെത്രാനുമായ മാർ തട്ടിൽ വിശുദ്ധ അൽഫോൻസാമ്മയുടെ കബറിടത്തിൽ വിശുദ്ധ കുർബാനയർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു.
അൽഫോൻസായുടെ ലളിതജീവിതവും സഹനമനോഭാവവും ജീവിതവിശുദ്ധിയും അനേകായിരം യുവജനങ്ങളെ സ്വാധീനിച്ചു. ഏറെപ്പേർ വൈദികരായും കന്യാസ്ത്രീകളായും അത്മായപ്രേഷിതരായും രംഗത്തുവന്നു. വലിയ പ്രേഷിതമുന്നേറ്റത്തിന് ചുക്കാൻ പിടിച്ച മിഷൻലീഗ് സംഘടനയ്ക്ക് അൽഫോൻസാമ്മയുടെ ഉപദേശങ്ങളും പ്രാർഥനയും ലഭിച്ചു. മലയാളികളായ പ്രവാസികൾ അൽഫോൻസാ ഭക്തരാണ്. അവരുടെ ഹൃദയത്തിൽ അൽഫോൻസാമ്മയ്ക്ക് മുഖ്യസ്ഥാനമുണ്ട്. പ്രവാസികൾ തിങ്ങിപ്പാർക്കുന്ന എല്ലാ സ്ഥലങ്ങളിലും വിശുദ്ധ അൽഫോൻസായുടെ നാമത്തിൽ പള്ളികൾ നിർമിക്കപ്പെടുന്നു.
ഭരണങ്ങാനത്തെ ക്ലാരമഠത്തിൽ രോഗിണിയായിക്കിടന്ന അൽഫോൻസാമ്മ പറഞ്ഞു: മറ്റു സഹോദരിമാരെക്കാൾ ദൈവം എന്നെ ഇഷ്ടപ്പെടുന്നു. കാരണം കർത്താവ് എനിക്ക് കൂടുതൽ സഹനം നൽകി. കർത്താവിന് ഇഷ്ടമുള്ളവർക്കാണ് അവിടുത്തെ തിരുമുറിവുകൾ നൽകുന്നത്. വിശ്വാസികളെല്ലാവരും വിശുദ്ധ അൽഫോൻസാമ്മയുടെ മാതൃക അനുകരിക്കണമെന്നും താൻ അൽഫോൻസാമ്മയുടെ വലിയ ഭക്തനാണെന്നും മാർ റാഫേൽ തട്ടിൽ പറഞ്ഞു. മോൺ. ജോസഫ് മലേപ്പറന്പിൽ, ഫാ.ജോസഫ് തടത്തിൽ എന്നിവർ സഹകാർമികരായിരുന്നു. ഫാ. ജോസഫ് പാന്പാറ, ഫാ .മാത്യു പുല്ലുകാലായിൽ, ഫാ. കുര്യൻ അമ്മനത്തുകുന്നേൽ, ഫാ. റോയി തെങ്ങുംകുടിയിൽ, ഫാ. ജോബി കാപ്പിപറന്പിൽ, ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ. ആന്റണി വെച്ചൂർ . ഫാ. ജോസഫ് തോലാനിക്കൽ, ഫാ. ബെർക്കുമാൻസ് കുന്നുംപുറം എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിച്ചു.
ഭരണങ്ങാനത്ത് ഇന്ന്
രാവിലെ 5.15-വിശുദ്ധ കുർബാന-റവ.ഡോ. കുര്യാക്കോസ് കാപ്പിലിപറന്പിൽ6.30-വിശുദ്ധ കുർബാന-റവ.ഡോ. ജോസ് കാക്കല്ലിൽ8.30-വിശുദ്ധ കുർബാന-ഫാ. ജേക്കബ് വെള്ളമരുതുങ്കൽ11-വിശുദ്ധ കുർബാന-മാർ മാത്യു അറയ്ക്കൽസഹകാർമികർ-ഫാ. ജോർജ് പുല്ലുകാലായിൽ, ഫാ. ജോസഫ് താഴത്തുവരിക്കയിൽഉച്ചകഴിഞ്ഞ് 2.30-വിശുദ്ധ കുർബാന-ഫാ. മാത്യു പുതുമനനാലിന്-റംശ-ഫാ. തോമസ് കിഴക്കെകൊല്ലിത്താനംഅഞ്ചിന്-വിശുദ്ധ കുർബാന-റവ.ഡോ. ജോസഫ് തടത്തിൽ6.30-ജപമാല-മെഴുകുതിരി പ്രദക്ഷിണം-ഫാ. അഗസ്റ്റിൻ കൊഴുപ്പൻകുറ്റി.
ഭരണങ്ങാനത്ത് നാളെ
രാവിലെ 5.15-വിശുദ്ധ കുർബാന-ഫാ. കുര്യൻ വരിക്കമാക്കൽ6.30-വിശുദ്ധ കുർബാന-ഫാ. സിബി പാറടിയിൽ ഒഎഫ്എം8.30-വിശുദ്ധ കുർബാന-ഫാ. ദേവസ്യാച്ചൻ കൊല്ലംപറന്പിൽ11-വിശുദ്ധ കുർബാന-മാർ ജോർജ് ഞരളക്കാട്ട് സഹകാർമികർ-ഫാ. തോമസ് കാലാച്ചിറയിൽ, ഫാ. മാത്യു അമ്മോട്ടുകുന്നേൽഉച്ചകഴിഞ്ഞ് 2.30-വിശുദ്ധ കുർബാന-ഫാ. ജോസഫ് അറയ്ക്കൽനാലിന്-റംശ-ഫാ. കുര്യൻ വരിക്കമാക്കൽഅഞ്ചിന്-വിശുദ്ധ കുർബാന-ഫാ. സെബാസ്റ്റ്യൻ പുത്തൂർ6.30-ജപമാല-മെഴുകുതിരി പ്രദക്ഷിണം-ഫാ. മാത്യു ചന്ദ്രൻകുന്നേൽ.
അൽഫോൻസാമ്മ പ്രേഷിതപ്രവർത്തനത്തിന് ഊർജം പകർന്നു: മാർ റാഫേൽ തട്ടിൽ
12:35 AM Jul 23, 2017 | Deepika.com