കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് അസോ. സമ്മേളനം ഇന്ന്
12:08 AM Jul 23, 2017 | Deepika.com
കണ്ണൂർ: കേരള ഗ്രാമീൺ ബാങ്കിലെ ഘടക സംഘടനകളായ കേരള ഗ്രാമീൺ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ (കെജിബിഇഎ), ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ മൂന്നാമത് സംസ്ഥാന സമ്മേളനം ഇന്ന് കണ്ണൂരിൽ നടക്കും. ചേംബർ ഹാളിൽ രാവിലെ 10ന് എഐജിബിഒഎ അഖിലേന്ത്യ സെക്രട്ടറി ഡി.എൻ. ത്രിവേദി സമ്മേളനം ഉദ്ഘാടനം ചെയ്യും. എകെബിഇഎഫ് സംസ്ഥാന സെക്രട്ടറി സി.ഡി. ജോസൺ മുഖ്യപ്രഭാഷണം നടത്തും.