കട്ടപ്പന: വണ്ടിപ്പെരിയാർ പെട്രോൾ പന്പിൽ ദന്പതികൾ 500 രൂപയുടെ കള്ളനോട്ട് കൊടുത്ത സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടു പ്രതികൾകൂടി പിടിയിലായി. ആലുവ കുന്നത്തേരി ചെരിപറന്പിൽ അൻസാർ (41), ഭാര്യ കോഴിക്കോട് കോട്ടപ്പറന്പ് മുണ്ടിക്കൽതാഴെ മീത്തൽചാലിൽ മിത്തൽ ദിയ എന്ന ജുമയ്യ(27) എന്നിവരെയാണു കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്പെഷൽ സ്ക്വാഡ് തൊടുപുഴയിൽനിന്ന് അറസ്റ്റ് ചെയ്തത്.
കേസുമായി ബന്ധപ്പെട്ട് ഒന്നുമുതൽ 12 വരെ പ്രതികളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കള്ളനോട്ട് നിർമാണത്തിനുള്ള പ്രിന്ററും സ്കാനറും മറ്റുപകരണങ്ങളും ബംഗളുരുവിൽനിന്നു പിടിച്ചെടുത്തിരുന്നു. 37,92,500 രൂപയുടെ കള്ളനോട്ടുകൾ ഇതുവരെ പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ തൊടുപുഴ സെഷൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.
38 ലക്ഷത്തിന്റെ കള്ളനോട്ട്: ദന്പതികൾ പിടിയിൽ
02:58 AM Jul 22, 2017 | Deepika.com