സി​പി​എം നേ​താ​വി​ന്‍റെ വീ​ട്ടി​ൽ ജ​പ്തി​ക്കെത്തിയ ബാങ്ക് അധികൃതരെ കളക്ടർ പിന്തിരിപ്പിച്ചു

02:27 AM Jul 22, 2017 | Deepika.com
ത​​​ളി​​​പ്പ​​​റ​​​മ്പ്: വി​​​ദ്യാ​​​ഭ്യാ​​​സ വാ​​യ്പ​​യു​​ടെ പേ​​​രി​​​ല്‍ ജ​​​പ്തി​​ഭീ​​​ഷ​​​ണി​​​യു​​​മാ​​​യി ബാ​​​ങ്ക് അ​​​ധി​​​കൃ​​​ത​​​ർ. സി​​​പി​​​എം നേ​​​താ​​​വും ത​​​ളി​​​പ്പ​​​റ​​​മ്പ് സ്വ​​​ദേ​​​ശി​​​യു​​​മാ​​​യ പു​​​ല്ലാ​​​യി​​​ക്കൊ​​​ടി ച​​​ന്ദ്ര​​​ന്‍റെ വീ​​​ട്ടി​​​ലാ​​​ണ് എ​​​സ്ബി​​​ഐ അ​​​ധി​​​കൃ​​​ത​​​ര്‍ ജ​​​പ്തി ന​​​ട​​​പ​​ടി​​​ക്കാ​​​യി എ​​​ത്തി​​​യ​​​ത്. വീ​​​ട്ടു​​​കാ​​​ര്‍ സ്ഥ​​​ല​​​ത്തി​​​ല്ലാ​​​തി​​രു​​ന്ന​​തി​​​നാ​​​ല്‍ സി​​​പി​​​എം പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ ഇ​​​ക്കാ​​​ര്യം ക​​​ള​​​ക്ട​​​റു​​​ടെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ടു​​​ത്തി. തു​​​ട​​​ര്‍​ന്ന് ക​​​ള​​​ക്ട​​​ര്‍ ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​ക്കു ജ​​പ്തി​​ന​​​ട​​​പ​​​ടി​ നി​​​ര്‍​ത്തി​​​വ​​​യ്ക്കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ചു.

പു​​​ല്ലാ​​​യി​​​ക്കൊ​​​ടി ച​​​ന്ദ്ര​​​ന്‍റെ ത​​​ളി​​​പ്പ​​​റ​​​മ്പ് മാ​​​ന്ധം​​​കു​​​ണ്ടി​​​ലെ വീ​​​ട്ടി​​​ലാ​​​ണ് എ​​​സ്ബി​​​ഐ സം​​​ഘ​​​മെ​​​ത്തി​​​യ​​​ത്. എ​​​സ്ബി​​​ഐ ചീ​​​ഫ് മാ​​​നേ​​​ജ​​​ര്‍ യു.​​​വീ​​​ര​​​രാ​​​ജു , കോ​​​ട​​​തി നി​​​യ​​​മി​​​ച്ച അ​​ഭി​​ഭാ​​ഷ​​ക​​ൻ, ര​​​ണ്ട് സി​​​വി​​​ല്‍ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍ എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം നാ​​​ലോ​​​ടെ വീ​​​ട്ടി​​​ലെ​​​ത്തി​​​യ​​​ത്. ഭാ​​​ര്യാ​​മാ​​​താ​​​വ് മ​​​രി​​​ച്ച​​​തി​​​നാ​​​ല്‍ ച​​​ന്ദ്ര​​​ന്‍റെ കു​​​ടും​​​ബം പേ​​​രാ​​​മ്പ്ര​​​യി​​​ലെ വീ​​​ട്ടി​​​ലാ​​​യി​​​രു​​​ന്നു.


2009 ല്‍ 5,34,000 ​​​രൂ​​​പ​​​യാ​​​ണ് മ​​​ക​​​ളു​​​ടെ പേ​​​രി​​​ല്‍ വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ എ​​​ടു​​​ത്തി​​​രു​​​ന്ന​​​ത്. ര​​​ണ്ടു​​വ​​​ര്‍​ഷം മു​​​മ്പ് ഇ​​​വ​​​ര്‍ ഒ​​​രു ഗ​​​ഡു തി​​​ച്ചടച്ചു. ഒ​​​ൻ​​​പ​​​ത് ല​​​ക്ഷ​​​ത്തി​​​ല്‍ താ​​​ഴെ​​​യു​​​ള്ള വി​​​ദ്യാ​​​ഭ്യാ​​​സ വാ​​​യ്പ​​​ക​​​ള്‍ എ​​​ഴു​​​തി​​​ത്ത​​​ള്ളു​​​മെ​​ന്നു സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​ന് യോ​​​ഗ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ ഇ​​​വ​​​ര്‍ പി​​​ന്നീ​​​ട് വാ​​യ്പാ​​തി​​രി​​ച്ച​​ട​​വ് നി​​​ര്‍​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​ടി​​​ശി​​​ക പ​​​ലി​​​ശ​​യു​​ള്‍​പ്പെ​​​ടെ ഏ​​​ഴു ല​​​ക്ഷം രൂ​​​പ​​യാ​​​യ​​​തോ​​​ടെ​​യാ​​ണ് ഇ​​ന്ന​​ലെ ബാ​​​ങ്കു​​​കാ​​​ര്‍ ജ​​​പ്തി​​​ക്കാ​​​യി എ​​​ത്തി​​യ​​ത്.