സ്നേഹപൂർവം പദ്ധതി ഗുണഭോക്താക്കളുടെ മക്കൾക്കു പ്രോത്സാഹന ധനസഹായം
02:27 AM Jul 22, 2017 | Deepika.com
തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷൻ മുഖേന നടപ്പിലാക്കുന്ന സ്നേഹപൂർവം പദ്ധതി ഗുണഭോക്താക്കളിൽ 2016 -17 അധ്യയന വർഷം 10, +2 പൊതു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയതും തുടർ പഠനം നടത്തുന്നവരുമായ വിദ്യാർഥികൾക്ക് പ്രോത്സാഹന ധനസഹായം അനുവദിക്കും. സ്കൂൾ അധികൃതർ വിദ്യാർഥികളുടെ പേരു വിവരം കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വെബ്സൈറ്റായ www. socialsecuritymission.gov.in ലെ Snehapoorvam Excellance എന്ന ഓപ്ഷനിൽ സെപ്റ്റംബർ 30 നുളളിൽ അപ്ലോഡ് ചെയ്യണമെന്ന് കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.