തിരുവനന്തപുരം: കേന്ദ്രത്തിൽ ഇപ്പോഴത്തെ ബിജെപി സർക്കാർ അധികാരത്തിൽ വന്നശേഷം സംസ്ഥാനത്തെ ബിജെപി നേതാക്കൾ നടത്തിയിട്ടുള്ള എല്ലാ ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഇപ്പോൾ പുറത്തുവന്ന മെഡിക്കൽ കോളേജ് കോഴ സംസ്ഥാനത്തെ ബിജെപി നേതാക്കൾ നടത്തിയ അഴിമതിയുടെ ചെറിയ ഭാഗം മാത്രമാണ്. കാര്യം സാധിച്ചു കൊടുക്കുന്നതിനുള്ള കോഴ മുതൽ കള്ളനോട്ടടി വരെയുള്ള കുറ്റകൃത്യങ്ങളാണ് ഇപ്പോൾ ഒന്നിന് പുറകെ ഒന്നായി പുറത്തു വരുന്നത്. അഴിമതിയിലൂടെ വാരിക്കൂട്ടുന്ന പണത്തിന്റെ ചെറിയ ഒരു അംശം തെരഞ്ഞെടുപ്പ് രംഗത്ത് വാരിയൊഴുക്കി ജനങ്ങളിൽ വിഭ്രമം സൃഷ്ടിച്ച് അധികാരം പിടിക്കാനുള്ള തന്ത്രമാണ് ബിജെപി നടത്തുന്നത്. അധികാരം കിട്ടാത്തപ്പോൾ തന്നെ ഇതാണ് അവസ്ഥയെങ്കിൽ അധികാരം കിട്ടിയാൽ എന്തായിരിക്കും അവസ്ഥയെന്നു ചെന്നിത്തല ചോദിച്ചു.
ബിജെപി നേതാക്കളുടെ എല്ലാ ഇടപാടുകളും അന്വേഷിക്കണം: ചെന്നിത്തല
02:27 AM Jul 22, 2017 | Deepika.com