സുനിയുടെ ജാമ്യാപേക്ഷാ വാദം വീണ്ടും നീട്ടി
02:27 AM Jul 22, 2017 | Deepika.com
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷയിലുള്ള വാദം കേൾക്കുന്നത് അങ്കമാലി ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി 24 ലേക്കു നീട്ടി. പ്രതിഭാഗം അഭിഭാഷകൻ ബി.എ. ആളൂർ ഹാജരാകാത്തതിനാലാണു ജാമ്യാപേക്ഷയിൽ വാദം കേൾക്കൽ മാറ്റിയത്.