തിരുവനന്തപുരം: അംഗത്വം മുടക്കമുള്ള വ്യാപാരി ക്ഷേമനിധി അംഗങ്ങൾക്ക് പിഴയോടുകൂടി അംഗത്വം പുതുക്കാൻ ജൂലൈ 20 മുതൽ 2018 ജനുവരി 19 വരെ അവസരം നൽകും. ഒരു വർഷം മാത്രം മുടക്കമുള്ളവർക്ക് എ, ബി, സി, ഡി ക്ലാസുകളിൽ യഥാക്രമം വാർഷികമായി അടയ്ക്കേണ്ട തുകയ്ക്ക് പുറമേ 200, 150, 100, 50 എന്നീ നിരക്കുകളിൽ പിഴയോടുകൂടി അംഗത്വം പുതുക്കാം.
ഒന്നിൽ കൂടുതൽ വർഷങ്ങളിൽ മുടക്കമുള്ളവർ വാർഷികമായി അടക്കേണ്ട തുക തന്നെ പിഴയോടുകൂടി അംഗത്വം പുതുക്കാവുന്നതാണ്.
വ്യാപാരി ക്ഷേമനിധി അംഗത്വം പുതുക്കാം
02:27 AM Jul 22, 2017 | Deepika.com