വിദ്യാഭ്യാസ ബന്ദ്: സ്കൂളുകൾ മുൻകൂർ അവധി നൽകരുതെന്ന് ബാലാവകാശ കമ്മീഷൻ
02:27 AM Jul 22, 2017 | Deepika.com
കൊല്ലം: അടിക്കടി വരുന്ന വിദ്യാഭ്യാസ ബന്ദുകളിൽ സ്കൂൾ വിദ്യാർഥികളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നുവെന്നും ഇത്തരം സന്ദർഭങ്ങളിൽ സ്കൂളുകൾ മുൻകൂർ അവധി നൽകരുതെന്നും സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവായി. സ്കൂൾ അധികൃതർ അവധി നൽകി സമരത്തെ അനുകൂലിക്കുന്നത് ആർടിഇ ആക്ടിന്റെ പരസ്യമായ ലംഘനമാണെന്നും പോലീസ് സംരക്ഷണത്തോടെ ക്ലാസുകൾ നടത്താമെന്നും ഉത്തരവിൽ പറയുന്നു.