കൊച്ചി: ഷൊർണൂർ സ്വദേശി ഡോ. രാജേന്ദ്രകുമാർ ആനയത്തിനെ ഹരിയാന സോനെപ്പട്ടിലെ ദീനബന്ധു ഛോട്ടു റാം സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി നിയമിച്ചു. ദിവാനിയിലെ ടെക്നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്സ്റ്റെൽസ് ആൻഡ് സയൻസ് ഡയറക്ടറാണ് ഇപ്പോൾ. കേരളത്തിലെ പ്രിന്റിംഗ് ആൻഡ് സ്റ്റേഷനറി ഡിപ്പാർട്ട്മെന്റിന്റെ മോഡണൈസേഷൻ ആൻഡ് അപ്ഗ്രഡേഷൻ കമ്മിറ്റി ചെയർമാനാണ്.
ഇന്നു വൈകുന്നേരം അഞ്ചിനു കുന്പളം റമദ റിസോർട്ടിൽ കേരള മാസ്റ്റർ പ്രിന്റേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗത്തിൽ ഡോ. ആനയത്തിനു സ്വീകരണം നൽകും. കുഫോസ് വൈസ് ചാൻസലർ ഡോ. എ. രാമചന്ദ്രൻ മുഖ്യാതിഥിയായിരിക്കും.
ഡോ. രാജേന്ദ്രകുമാർ വൈസ് ചാൻസലർ
02:19 AM Jul 22, 2017 | Deepika.com