തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 2017 ലെ ഒന്നാം വര്‍ഷ എംബിബിഎസ് കോഴ്സിലേക്കുളള അഡ്മിഷന് 25 മുതല്‍ 27 വരെ മെഡിക്കല്‍ കോളജില്‍ നടക്കുന്നു. കേരള എന്‍ട്രന്‍സ് കമ്മീഷനില്‍നിന്ന് അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികള്‍ ഈ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെയുള്ള സമയത്തിനുള്ളില്‍ മെഡിക്കല്‍ കോളജിലെ ഓള്‍ഡ് ഓഡിറ്റോറിയത്തില്‍ എത്തിച്ചേരേണ്ടതാണ്.
അലോട്ട്മെന്റ് മെമ്മോ, അഡ്മിറ്റ് കാര്‍ഡ്, കീം ഡാറ്റാ ഷീറ്റ്, ഫീസ് രസീത്, എസ്എസ്എല്‍സി, പ്ലസ് ടു മാര്‍ക്ക് ലിസ്റ്റ് ആൻഡ് പാസ് സര്‍ട്ടിഫിക്കറ്റ്, മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ആൻഡ് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ടിസി ആൻഡ് കോണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് (എംഎംആര്‍, ചിക്കന്‍പോക്സ്, ഹെപ്പറ്ററ്റീസ് ബി), മെഡിക്കല്‍ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ അഞ്ച് എണ്ണം, സ്റ്റാമ്പ് സൈസ് ഫോട്ടോ രണ്ട് എണ്ണം, 50 രൂപയുടെ നാല് ബോണ്ട് പേപ്പര്‍ എന്നിവയുടെ ഒറിജിനല്‍ രേഖകളും ഓരോ ശരിപ്പകര്‍പ്പും സഹിതം അഡ്മിഷന് ഹാജരാകേണ്ടതാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ്: അഡ്മിഷന് 25 മുതല്‍
02:19 AM Jul 22, 2017 | Deepika.com