പ​രി​ശീ​ല​ന​ക്ക​പ്പ​ലി​ൽ നേ​വി ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കാ​ൽ​പാ​ദമ​റ്റു

02:19 AM Jul 22, 2017 | Deepika.com
കൊ​​ച്ചി:​ നാ​​വി​​ക​​സേ​​ന​​യു​​ടെ പ​​രി​​ശീ​​ല​​ന​​ക്ക​​പ്പ​​ലി​​ലു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ സൈ​​നി​​ക​​ന്‍റെ കാ​​ൽ​​പ്പാ​​ദം അ​​റ്റു. ​ഐ​​എ​​ൻ​​എ​​സ് ടി​ർ എ​ന്ന ക​പ്പ​ലി​ൽ ജോ​​ലി​​യി​​ലേ​​ർ​​പ്പെ​​ട്ടി​​രു​​ന്ന അ​​രു​​ണ്‍ ഹ​​രി​​യു​ടെ (30) ക​​ണ​​ങ്കാ​​ലി​​നു താ​​ഴെ​​യു​​ള്ള ഭാ​​ഗ​​മാ​​ണ് അ​​റ്റു​​പോ​​യ​​ത്. ക​​പ്പ​​ലി​​ന്‍റെ ബ​​ർ​​ത്തിം​​ഗ് റോ​​പ്പി​​ൽ കാ​​ൽ കു​​ടു​​ങ്ങി​​യാ​​യി​രു​ന്നു അ​​പ​​ക​​ടം. പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി പോ​​കു​​ന്ന​​തി​​ന് ക​​യ​​ർ അ​​ഴി​​ക്കു​​ന്ന​​തി​​നി​​ടെ​യു​ണ്ടാ​യ ശ​​ക്ത​​മാ​​യ കാ​​റ്റി​ൽ ക​​പ്പ​​ൽ ആ​​ടി​​യു​​ല​​ഞ്ഞ​​പ്പോ​​ൾ അ​​രു​​ണി​​ന്‍റെ കാ​​ലി​​ൽ കു​​ടു​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

ഉ​​ട​​ൻ​​ത​​ന്നെ നാ​​വി​​ക​​സേ​​ന​​യു​​ടെ ആ​​ശു​​പ​​ത്രി​​യാ​​യ ഐ​​എ​​ൻ​​എ​​ച്ച്എ​​സ് സ​​ഞ്ജീ​​വ​​നി​​യി​​ലേ​​ക്ക് ഇ​​യാ​​ളെ മാ​​റ്റി. ആ​​രോ​​ഗ്യ​​നി​​ല തൃ​​പ്തി​​ക​​ര​​മാ​​ണെ​​ന്നും പാ​​ദം തു​​ന്നി​​ച്ചേ​​ർ​​ക്കാ​​നു​​ള്ള ശ​​സ്ത്ര​​ക്രി​​യ​​യ്ക്കു വേ​​ണ്ടി അ​​മൃ​​ത ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റു​​മെ​​ന്നും നാ​​വി​​ക​​സേ​​ന അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു. കോ​​ട്ട​​യം ജി​​ല്ല​​ക്കാ​​ര​​നാ​​ണ് അ​​രു​​ണ്‍ ഹ​​രി. സം​​ഭ​​വ​​ത്തെ​​ക്കു​​റി​​ച്ചു നാ​​വി​​ക​​സേ​​ന അ​​ന്വേ​​ഷ​​ണം പ്ര​​ഖ്യാ​​പി​​ച്ചു.