നടി ആക്രമണം: ദുരൂഹതകൾ ബാക്കിയെന്നു പി.ടി.തോമസ്
03:06 AM Jul 21, 2017 | Deepika.com
തൃശൂർ: നടിയെ ആക്രമിച്ച കേസിൽ ഇനിയും ദുരൂഹതകൾ ബാക്കിനിൽക്കുന്നുണ്ടെന്നു പി.ടി.തോമസ് എംഎൽഎ. ഡിജിപി അറിഞ്ഞ സംഭവം റേഞ്ച് ഐജിയും കമ്മീഷണറും അറിയാൻ വൈകിയതു പരിശോധിക്കപ്പെടണം. തൃശൂരിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തിനു ശേഷം എറണാകുളത്തുനിന്നു തിരുവനന്തപുരത്തേക്കു പോയും വന്നുമിരുന്ന കോളുകളെക്കുറിച്ചും അന്വേഷണം നടത്തണമെന്നും തോമസ് പറഞ്ഞു.