ആലപ്പുഴ: കേരളം അന്തർ സംസ്ഥാന ബസ് സർവീസുകൾ വർധിപ്പിക്കാനൊരുങ്ങുന്നു. ഓണക്കാലത്തിനു മുന്നോടിയായി 50 പുതിയ ബസ് സർവീസുകൾ തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ പ്രധാന സ്ഥലങ്ങളിലേക്ക് ആരംഭിക്കുമെന്നു ഗതാഗതമന്ത്രി തോമസ് ചാണ്ടി.
ഇരുസംസ്ഥാനങ്ങളിലെയും ഗതാഗതമന്ത്രിമാരുമായും ഉന്നത ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥരുമായും ധാരണയായി. സ്കാനിയ ബസുകളാകും സർവീസിന് ഉപയോഗിക്കുക. ട്രാൻസ്പോർട്ട് കോർപറേഷനു മതിയായ ഇത്തരം ബസുകൾ ലഭ്യമല്ലാത്തതിനാൽ വാടകയ്ക്കെടുക്കും. പ്രതിമാസം 50 എന്ന നിലയിൽ 500 സർവീസുകൾ ഒന്നര വർഷത്തിനുള്ളിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിവിധ സ്ഥലങ്ങളിലേക്കാരംഭിക്കും. എൽഎൻജി ബസുകൾ കൂടുതൽ നൽകാൻ കേന്ദ്രസർക്കാർ തയാറാണെങ്കിലും സർവീസിലെ സാന്പത്തികശേഷി പരിശോധിച്ചതിനു ശേഷമേ എൽഎൻജി സർവീസുകൾ ആരംഭിക്കൂ. - മന്ത്രി പറഞ്ഞു.
തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും 50 പുതിയ ബസ് സർവീസുകൾ
02:53 AM Jul 21, 2017 | Deepika.com