തിരുവനന്തപുരം: അഴിമതിക്കാരായ നേതാക്കൾ ബിജെപിയിൽ ഉണ്ടാകില്ലെന്നു ബിജെപി നേതാവ് വി.മുരളീധരൻ. സംസ്ഥാന നേതൃത്വത്തിനെതിരെ തന്റെ അറിവിൽ അഴിമതി ആരോപണം ഇല്ലെന്നും മുരളീധരൻ പറഞ്ഞു. മെഡിക്കൽ കോളജ് കോഴ വിവാദം സംബന്ധിച്ചു മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അഴിമതിക്കാരുമായും കള്ളപ്പണക്കാരുമായും പാർട്ടിക്ക് ഒരു ബന്ധവുമില്ല. നരേന്ദ്രമോദി സർക്കാർ ഒരു അഴിമതിക്കും കൂട്ടുനിൽക്കില്ലെന്നും അഴിമതി നടത്തി ആർക്കും ഒന്നും നേടാൻ ബിജെപിയിൽ സാധിക്കില്ല. ബിജെപി നേതാക്കൾക്കെതിരേ ഏതെങ്കിലും തരത്തിൽ അഴിമതിയാരോപണം സംബന്ധിച്ചു റിപ്പോർട്ട് ഉള്ള കാര്യവും ആ റിപ്പോർട്ടും തന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അഴിമതിക്കാരാരും പാർട്ടിയിൽ ഉണ്ടാകില്ല: വി. മുരളീധരൻ
02:43 AM Jul 21, 2017 | Deepika.com