തിരുവനന്തപുരം: തിരുവിതാംകൂർ റീജന്റ് മഹാറാണി സേതുലക്ഷ് മി ബായി തന്പുരാട്ടിയുടെ മകൾ ഇന്ദിരാബായി തന്പുരാട്ടി (90) ചെന്നൈ തിരുവാന്മിയൂർ നീലാങ്കര വിനായകത്തിൽ അന്തരിച്ചു. സംസ്കാരം ഇന്നു രാവിലെ ഒൻപതിനു ചെന്നൈ ബസന്ത് നഗർ ശ്മശാനത്തിൽ.
കിളിമാനൂർ കൊട്ടാരത്തിലെ അന്തരിച്ച കെ.കെ. വർമ്മയുടെ ഭാര്യയാണ്. രാജകുടുംബാംഗങ്ങളായ സ്ത്രീകളിൽ ആദ്യമായി കോളജ് വിദ്യാഭ്യാസത്തിലൂടെ ഇംഗ്ലീഷ് പഠനം പൂർത്തിയാക്കിയത് ഇവരാണ്. കുടുംബ സ്വത്തായിരുന്ന മുടവൻമുകൾ പാലസ് ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിന് ഗവേഷണാവശ്യങ്ങൾക്കായി ഉപാധികളില്ലാതെ വിട്ടുനൽകി. കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മക്കൾ: അഭിഭാഷകയായ ശോഭനാവർമ്മ, എഴുത്തുകാരനായ ശ്രീകുമാർ വർമ്മ. മരുമക്കൾ: കെ. ഗോദവർമ്മ (കിളിമാനൂർ പാലസ്), ഗീതാ വർമ്മ (നിലന്പൂർ കോവിലകം).
റീജന്റ് മഹാറാണിയുടെ മകൾ ഇന്ദിരാബായി അന്തരിച്ചു
02:43 AM Jul 21, 2017 | Deepika.com