ഭരണങ്ങാനം: അതുല്യമായ പ്രത്യാശ ഉള്ളിൽ കൊണ്ടുനടന്നവളാണു വിശുദ്ധ അൽഫോൻസാമ്മയെന്നു പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ. കബറിട ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
ജീവിതത്തിന്റെ സഹനങ്ങൾക്കും നൊന്പരത്തിന്റെ നെരിപ്പോടുകൾക്കും പിന്നിൽ സർവശക്തൻ മറഞ്ഞിരിപ്പുണ്ടെന്നു തിരിച്ചറിഞ്ഞതാണ് അൽഫോൻസാമ്മയെ പ്രത്യാശയിലെത്തിച്ചത്. ജീവിതത്തിന്റെ വ്യഗ്രതകൾക്കും തിരക്കുകൾക്കും ഇടയിൽ മറഞ്ഞിരിക്കുന്ന ദൈവത്തിന്റെ കരുതലും കാവലും ഇന്നിന്റെ മക്കൾ പലപ്പോഴും തിരിച്ചറിയുന്നില്ല. കർത്താവ് എന്റെകൂടെയുണ്ടെന്നതിൽ ആഴപ്പെടുകവഴി പ്രത്യാശയിൽ നാം നിതരാം വളരുകയാണ് - ബിഷപ് കൂട്ടിച്ചേർത്തു. ഫാ. മൈക്കിൾ നരിക്കാട്ട്, ഫാ.ജോൺസൺ പരിയപ്പനാൽ, ഫാ.ജെയിംസ് വെണ്ണായിപ്പള്ളിൽ, ഫാ.പോൾ ഡെന്നി, ഫാ.വിൻസെന്റ് കളരിപ്പറന്പിൽ, ഫാ.ജോർജ് പഴേപറന്പിൽ എന്നിവർ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാനയ്ക്കു മുഖ്യകാർമികത്വം വഹിച്ചു. വൈകുന്നേരം നടന്ന ജപമാല മെഴുകുതിരി പ്രദ ക്ഷിണം ഭക്തിസാന്ദ്രമായി. തിരുനാൾ ദിവസങ്ങളിൽ നാടിന്റെ നാനാ ഭാരങ്ങളിൽനിന്നു ഭരണങ്ങാനത്തേയ്ക്കു ഭക്തജനപ്രവാഹമാണ്.
ഭരണങ്ങാനത്ത് ഇന്ന്
പുലർച്ചെ 5.15-വിശുദ്ധ കുർബാന-ഫാ. ജീവൻ കദളിക്കാട്ടിൽ6.30-വിശുദ്ധ കുർബാന-ഫാ. സെബാസ്റ്റ്യൻ വേത്താനം8.30-വിശുദ്ധ കുർബാന-ഫാ. ജോണ്സണ് പുള്ളീറ്റ്11-വിശുദ്ധ കുർബാന-മാർ പോളി കണ്ണൂക്കാടൻ.സഹകാർമികർ: ഫാ. തോമസ് ചില്ലയ്ക്കൽ, ഫാ. മാത്യു അറയ്ക്കപ്പറന്പിൽ. ഉച്ചകഴിഞ്ഞ് 2.30-വിശുദ്ധ കുർബാന-റവ.ഡോ. ഡൊമിനിക് വെച്ചൂർനാലിന്-റംശ-ഫാ. ജോണ് മറ്റമുണ്ടയിൽ. അഞ്ചിന്-വിശുദ്ധ കുർബാന-ഫാ. ജോസഫ് മഠത്തിക്കുന്നേൽ6.30-ജപമാല-മെഴുകുതിരി പ്രദക്ഷിണം-ഫാ. ജോസഫ് മഠത്തിക്കുന്നേൽ.
ഭരണങ്ങാനത്ത് നാളെ
പുലർച്ചെ 5.15-വിശുദ്ധ കുർബാന-ഫാ. ജോസഫ് പാന്പാറ6.30-വിശുദ്ധ കുർബാന-ഫാ. മാത്യു പുല്ലുകാലായിൽ8.30-വിശുദ്ധ കുർബാന-ഫാ. കുര്യൻ അമ്മനത്തുകുന്നേൽസഹകാർമികർ-ഫാ. റോയി തെങ്ങുംകുടിയിൽ, ഫാ. ജോബി കാപ്പിപറന്പിൽ11-വിശുദ്ധ കുർബാന-മാർ റാഫേൽ തട്ടിൽ. സഹകാർമികർ-മോണ്. ജോസഫ് മലേപ്പറന്പിൽ, ഫാ. ജോസഫ് തടത്തിൽ. ഉച്ചകഴിഞ്ഞ് 2.30-വിശുദ്ധ കുർബാന-ഫാ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ, ഫാ. ആന്റണി വെച്ചൂർ. നാലിന്-റംശ-ഫാ. ജോസഫ് തോലാനിക്കൽ. അഞ്ചിന്-വിശുദ്ധ കുർബാന-ഫാ. ബെർക്കുമാൻസ് കുന്നുംപുറം6.30-ജപമാല-മെഴുകുതിരി പ്രദക്ഷിണം-ഫാ. ബർക്കുമാൻസ് കുന്നുംപുറം
അൽഫോൻസാമ്മ ദൈവം കൂടെയുണ്ടെന്നറിഞ്ഞവൾ: ഡോ.സെൽവിസ്റ്റർ പൊന്നുമുത്തൻ
02:43 AM Jul 21, 2017 | Deepika.com