കൊച്ചി: മെഡിക്കൽ കോളജ് അഴിമതിയിലൂടെ ബിജെപിയുടെ മുഖംമൂടി അഴിഞ്ഞു വീണിരിക്കുകയാണെന്നു യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ്. കേന്ദ്ര ഗവണ്മെന്റുമായി ബന്ധപ്പെട്ട അഴിമതികളുടെ കമ്മീഷൻ ഏജന്റുമാരായി സംസ്ഥാനത്തെ ബിജെപി നേതാക്കൾ മാറിയിരിക്കുന്നു. കഴിഞ്ഞ മൂന്നു വർഷത്തെ കേന്ദ്രഭരണവുമായി ബന്ധപ്പെട്ട അഴിമതിയുടെ ഒരു കണിക മാത്രമാണു പുറത്തുവന്നിട്ടുള്ളത്.
കഴിഞ്ഞ ബിജെപി ഗവണ്മെന്റിന്റെ കാലത്ത് നടന്ന പെട്രോൾ പന്പ് കുംഭകോണവുമായി സമാനതകളുള്ളതാണു മെഡിക്കൽ കോളജ് അഴിമതി. ആരോപണങ്ങളെക്കുറിച്ചും ബിജെപി നേതാക്കൾ അവിഹിതമായി സന്പാദിച്ച സ്വത്തുവകകളെക്കുറിച്ചും അന്വേഷണം ആവശ്യപ്പെട്ടു വിജിലൻസിന് പരാതി നൽകുമെന്നും ഡീൻ കുര്യാക്കോസ് പത്രക്കുറിപ്പിൽ പറഞ്ഞു.
കമ്മീഷൻ ഏജന്റുമാരായി ബിജെപി നേതാക്കൾ അധഃപതിച്ചു: ഡീൻ
02:29 AM Jul 21, 2017 | Deepika.com