റബർ ഇറക്കുമതി നിർത്തണം: വർഗീസ് ജോർജ്
02:14 AM Jul 21, 2017 | Deepika.com
തിരുവനന്തപുരം: റബർ ഇറക്കുമതി അവസാനിപ്പിക്കണമെന്ന് ജനതാദൾ (യു) അഖിലേന്ത്യാ ജനറൽ സെക്രട്ടറി വർഗീസ് ജോർജ്. കാർഷിക മേഖലയിലെ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയ്ക്കെതിരേ ജനതാദൾ (യു) നടത്തിയ സെക്രട്ടേറിയറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനതാദൾ (യു) നേതാക്കളായ വി.സുരേന്ദ്രൻപിള്ള, കെ.പി.മോഹനൻ, ഷേഖ് പി.ഹാരിസ്, ചാരുപാറ രവി, മനയത്ത് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.