ദിലീപുമായി ജോർജിനു ബന്ധമെന്നു യൂത്ത് ഫ്രണ്ട് -എം
02:14 AM Jul 21, 2017 | Deepika.com
കോട്ടയം: നടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെ ന്യായീകരിക്കാൻ പി.സി. ജോർജ് ക്വട്ടേഷൻ എടുത്തിരിക്കുകയാണെന്നു യൂത്ത്ഫ്രണ്ട് എം സംസ്ഥാനപ്രസിഡന്റ് സജി മഞ്ഞക്കടന്പിൽ. പി.സി. ജോർജും മകൻ ഷോണ്‍ ജോർജുമായി ദിലീപിനു റിയൽ എസ്റ്റേറ്റ് ബന്ധമുണ്ടെന്നും യൂത്ത് ഫ്രണ്ട് -എം ആരോപിച്ചു. പത്രസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പ്രസാദ് ഉരുളികുന്നം, ജില്ലാ ജനറൽ സെക്രട്ടറി ഷെയ്ൻ ജോസഫ് എന്നിവരും പങ്കെടുത്തു.