ഗതാഗത സുരക്ഷ പദ്ധതി ഉദ്ഘാടനം നാളെ
02:14 AM Jul 21, 2017 | Deepika.com
കോട്ടയം: കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, ജില്ലകൾ ഉൾപ്പെടുന്ന ലയണ്സി ഡിസ്ട്രിക്ട് 318 ബിയുടെ ഗതാഗത സുരക്ഷ പദ്ധതികളുടെ ഉദ്ഘാടനവും പരിശീലന പരിപാടിയും നാളെ കോട്ടയത്തു നടക്കും. രാവിലെ 9.30നു ബിസിഎം കോളജിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്യും. പ്രോജക്ട് ചെയർമാൻ എം.പി. രമേഷ്കുമാർ അധ്യക്ഷത വഹിക്കും. കൊച്ചി റേഞ്ച് ഐജി പി. വിജയൻ മുഖ്യാതിഥിയായിരിക്കും.