തേഞ്ഞിപ്പലം: സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ കാലിക്കട്ട് യൂണിവേഴ്സിറ്റി ലൈഫ് ലോംഗ് ലേണിംഗ് പഠനവിഭാഗവുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന തൊഴിൽ പരിശീലന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കാലിക്കട്ട് യൂണിവേഴ്സിറ്റി കാന്പസിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിനു യൂണിവേഴ്സിറ്റി മാനേജ്മെന്റ് സ്റ്റഡീസ് സെമിനാർ ഹാളിൽ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും.
കോർപറേഷൻ പുതുതായി തുടങ്ങുന്ന ഭവന വായ്പാ പദ്ധതിയുടെയും ന്യൂനപക്ഷ വിദ്യാലയങ്ങൾക്കുള്ള വായ്പാ പദ്ധതിയുടെയും പ്രഖ്യാപനവും മന്ത്രി നിർവഹിക്കും. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിക്കും.
ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ തൊഴിൽപരിശീലനം
02:03 AM Jul 21, 2017 | Deepika.com