തിരുവനന്തപുരം: വോട്ടർ പട്ടികയിൽ 18-19 പ്രായ പരിധിയിലുള്ളവരുടെ പേരു ചേർക്കുന്നതിനു പ്രത്യേക യജ്ഞം നടത്തും. വോട്ടർ പട്ടിക പരിശോധിക്കാനും കുറ്റമറ്റതാക്കാനും നാളെ പോളിംഗ് ബൂത്തുകൾ തുറന്നു പ്രവർത്തിക്കുമെന്നു മുഖ്യ തെരഞ്ഞടുപ്പ് ഓഫീസർ അറിയിച്ചു.
മരിച്ചു പോയവരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കാനും ഈ അവസരം ഉപയോഗിക്കാം. വോട്ടർ പട്ടികയിൽ പേരു ചേർക്കാനായി ഓണ്‍ലൈനിൽ അപേക്ഷ സമർപ്പിക്കണം. www.ceo.kerala.gov.in ,
പോളിംഗ് ബൂത്തുകൾ നാളെ പ്രവർത്തിക്കും
02:03 AM Jul 21, 2017 | Deepika.com