എരുമേലി: സംസ്ഥാന സർക്കാർ നിർദിഷ്ട ശബരിമല വിമാനത്താവളം എരുമേലിയിലെ ചെറുവളളി എസ്റ്റേറ്റിൽ സ്ഥാപിക്കാൻ സാങ്കേതിക അനുമതി നൽകിയതിനൊപ്പം റണ്‍വേയും ആകാശ റൂട്ടും അംഗീകരിച്ചതായി സൂചന. നെടുന്പാശേരിയിൽനിന്നു തൊടുപുഴ, പാലാ, കിടങ്ങൂർ, വാഴൂർ, ചിറക്കടവ്, ചെറുവള്ളി, പഴയിടം എന്നിവയ്ക്കു മുകളിലൂടെയാ ണ് വിമാന ലാൻഡിംഗിനു റൂട്ട് നിശ്ചയിച്ചിരിക്കുന്നത്.
കറിക്കാട്ടൂർ മുതൽ മുക്കട വരെയാണു റണ്‍വേ നിർമിക്കുക. മൂന്നു മുതൽ അഞ്ചു വരെ കിലോമീറ്റർ ദൂരം റണ്‍വേയ്ക്കു ലഭിക്കും. എസ്റ്റേറ്റ് ബംഗ്ലാവ് ഉൾപ്പെടുന്ന ഭാഗമാണു വിമാനത്താവളത്തിന് അനുയോജ്യമായ സ്ഥലമായി കരുതിയിരിക്കുന്നത്. പൊന്തൻപുഴ വനവും പൂവത്തോലി മലയും ഒഴിവാക്കി മണിമലയാറിനു കുറുകെയുള്ള ആകാശ മാർഗമാണു പറന്നുയരാൻ പരിഗണിക്കുന്നത്.
മുക്കടയിൽനിന്നു കറുകച്ചാൽ, കോട്ടയം കടുത്തുരുത്തിഎന്നി വയ്ക്കു മുകളിലൂടെ കൊച്ചിയിലേക്കുള്ള മടക്കയാത്രയാണു വിഭാവനം ചെയ്തിരിക്കുന്നത്. മുക്കടയിൽനിന്നു പത്തനംതിട്ട, ഓമല്ലൂർ, പത്തനാപുരം, കൊല്ലം എന്നിവയ്ക്കു മുകളിലൂടെ തിരുവനന്തപുരത്തേക്കും പോകും.
ചെറുവള്ളിയിലെ നിർദിഷ്ടവിമാനത്താവളത്തിൽനിന്നു വിവിധ സ്ഥലങ്ങളിലേക്കുള്ള ദൂരം
(ദൂരം കിലോ മീറ്റർ)
നെടുന്പാശേരി- 110
തിരുവനന്തപുരം- 133
ചെങ്ങന്നൂർ- 42
എരുമേലി-പന്പ- 46
കോട്ടയം- 38
ഈരാറ്റുപേട്ട- 30
പത്തനംതിട്ട- 33
കുമളി- 83
തൊടുപുഴ- 63
തിരുവല്ല- 33
മുണ്ടക്കയം- 28
കുമരകം- 51
വാഗമണ്‍- 55
ഭരണങ്ങാനം- 30
മാന്നാനം-38
റണ്‍വേ കറിക്കാട്ടൂർ മുതൽ മുക്കട വരെ
02:37 AM Jul 20, 2017 | Deepika.com