കോ​ഴി​വി​ല 87 രൂ​പ​: നി​ർ​ദേ​ശ​ത്തി​ന് എ​തി​രേ ഹ​ർ​ജി

02:37 AM Jul 20, 2017 | Deepika.com
കൊ​​​ച്ചി: കോ​​​ഴി​​​യു​​​ടെ വി​​​ല കി​​​ലോ​​​യ്ക്ക് 87 രൂ​​​പ​​​യാ​​​ക്ക​​​ണ​​​മെ​​​ന്ന ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​ത്തി​​​നെ​​​തി​​​രേ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി. ഓ​​​ൾ കേ​​​ര​​​ള പൗ​​​ൾ​​​ട്രി ഫാർ​​​മേ​​​ഴ്സ് ആ​​​ൻ​​​ഡ് ട്രേ​​​ഡേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​നാ​​​ണു ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യ​​​ത്. ഹ​​​ർ​​​ജി​​​യി​​​ൽ ഹൈ​​​ക്കോ​​​ട​​​തി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​ല​​​പാ​​​ടു തേ​​​ടി.

ധ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ നി​​​ർ​​​ദേ​​​ശം ചെ​​​റു​​​കി​​​ട കോ​​​ഴി​​​ക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​ർ​​​ക്ക് പ്ര​​​തി​​​ദി​​​നം 1000 രൂ​​​പ​​​യു​​​ടെ ന​​​ഷ്ട​​​മു​​​ണ്ടാ​​​ക്കു​​​മെ​​​ന്നു ഹ​​​ർ​​​ജി പ​​​റ​​​യു​​​ന്നു. ഫാ​​​മു​​​ക​​​ളി​​​ൽ കോ​​​ഴി​​​യെ വി​​​ൽ​​​ക്കു​​​ന്ന​​​ത് കി​​​ലോ​​​യ്ക്ക് 87 രൂ​​​പ നി​​​ര​​​ക്കി​​​ലാ​​​ണ്. സ​​​ർ​​​ക്കാ​​​ർ ഫാ​​​മു​​​ക​​​ളി​​​ൽ പോ​​​ലും ഇ​​​താ​​​ണ് സ്ഥി​​​തി. ക​​​ട​​​ക​​​ളി​​​ലെ​​​ത്തു​​​ന്പോ​​​ൾ കി​​​ലോ​​​യ്ക്ക് 125 രൂ​​​പ വ​​​രെ​​​യാ​​​കും. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ 87 രൂ​​​പ നി​​​ര​​​ക്കി​​​ൽ കോ​​​ഴി​​​ക്ക​​​ച്ച​​​വ​​​ടം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു പ​​​റ​​​യു​​​ന്ന​​​ത് അ​​​ന്യാ​​​യ​​​മാ​​​ണ്. കോ​​​ഴി​​​യു​​​ടെ വി​​​ല ഉ​​​യ​​​ർ​​​ന്നു​​നി​​​ൽ​​​ക്കു​​​ന്ന​​​ത് ല​​​ഭ്യ​​​ത​​​യി​​​ലു​​​ണ്ടാ​​​യ കു​​​റ​​​വു​​​കൊ​​​ണ്ടാ​​​ണെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ജി​​​എ​​​സ്ടി നി​​​ല​​​വി​​​ൽ വ​​​രു​​​ന്ന​​​തി​​​ന് മു​​​ൻ​​പു 15 രൂ​​​പ നി​​​കു​​​തി​​​യ​​​ട​​​ക്കം 102 രൂ​​​പ​​​യാ​​​യി​​​രു​​​ന്നു കോ​​​ഴി വി​​​ല. ​നി​​​കു​​​തി​ ഇ​​ല്ലാ​​താ​​യ​​തി​​നെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണു വി​​​ല 87 രൂ​​​പ​​​യാ​​​യി കു​​​റ​​യ്​​​ക്കാ​​​ൻ ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​ദേ​​​ശി​​​ച്ച​​​ത്.